കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിന് പിന്തുണയുമായി രാഹുൽ ഈശ്വർ. വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതാണ് പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയിരിക്കുന്നത് എന്നും രാഹുൽ ഈശ്വർ ആരോപിച്ചു. കൂടാതെ പെൺകുട്ടിയുടെ അമ്മയ്ക്ക് ഫർമാനുമായി ഉള്ള വിവാഹത്തിന് സമ്മതമായിരുന്നു എന്നും രാഹുൽ ഈശ്വർ ആരോപണമുന്നയിക്കുന്നു.
കുംഭമേള വൈറൽ താരമായ പെൺകുട്ടിക്ക് കേരളം അഭയം നൽകണമെന്നും രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. പെൺകുട്ടിയുടെ സഹോദരന്റെ ജനന സർട്ടിഫിക്കറ്റ് ആണ് പെൺകുട്ടിയുടേതെന്നെ രീതിയിൽ കാണിച്ച് പരാതി നൽകിയിരിക്കുന്നത് എന്നാണ് രാഹുൽ ഈശ്വർ സൂചിപ്പിക്കുന്നത്. പെൺകുട്ടിയും ഭർത്താവുമായി സംസാരിച്ച ശേഷമാണ് രാഹുൽ ഈശ്വർ ആരോപണങ്ങൾ ഉന്നയിച്ചത്. പെൺകുട്ടിയുടെ വിവാഹം യഥാർത്ഥ കേരള സ്റ്റോറി ആണെന്നും ഗോവിന്ദൻ മാഷാണ് ശരി എന്നും രാഹുൽ ഈശ്വർ വ്യക്തമാക്കിയിരുന്നു.








