ഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആം ആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍ ഒളിവില്‍. കൊലപാതകത്തിനും തട്ടിക്കൊണ്ടുപോകലിനും കേസെടുത്ത സാഹചര്യത്തില്‍ താഹിറിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് താഹിർ ഒളിവിൽ പോയത്.
കേസെടുത്തതിന് പിന്നാലെ താഹിറിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയ നിലയിലാണ്. നേരത്തെ, കലാപകാരികള്‍ ആക്രമണത്തിനുപയോഗിച്ച പെട്രോള്‍ ബോംബുകളും കല്ലുകളും ആസിഡ് ബള്‍ബുകളും ഉള്‍പ്പെടെയുള്ളവ താഹിറിന്റെ നാല് നില കെട്ടിടത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. താഹിറിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ശക്തമാക്കി.
താഹിര്‍ ഹുസൈന്റെ കൂട്ടാളികള്‍ അങ്കിത് ശര്‍മ്മയെയും ഒപ്പം മറ്റ് നാല് പേരെയും വലിച്ചിഴച്ച് കൊണ്ടുപോയതായി അങ്കിതിന്റെ സഹോദരന്‍ അങ്കുര്‍ ആരോപിച്ചിരുന്നു. താഹിര്‍ ഹുസൈന്‍ അക്രമികള്‍ക്കൊപ്പം വീടിന് മുകളില്‍ നില്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ അങ്കിതിന്റെ മൃതദേഹം ചാന്ദ് ബാഗിലെ ഓവുചാലിൽ നിന്നാണ് കണ്ടെടുത്തത്.
Discussion about this post