ഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ അക്രമികള്‍ കത്തിച്ച ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ അനീസിന്റൈ വീട് പുനര്‍നിര്‍മിക്കാന്‍ സഹായവുമായി ബിഎസ്എഫ്. ആദ്യപടിയായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കോണ്‍സ്റ്റബിള്‍ മുഹമ്മദ് അനീസിന്റെ കുടുംബത്തിന് കൈമാറി.
വീട് നിര്‍മിക്കാനാവശ്യമായ സാമ്പത്തിക സഹായം ബിഎസ്എഫ് നല്‍കുമെന്നും എഞ്ചിനീയറിങ് സംഘം അനീസിന്റെ വീട്ടിലെത്തി നാശനഷ്ടം കണക്കാക്കുമെന്നും ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ വിവേക് ജോഹ്റി പറഞ്ഞു. അടുത്തമാസം അനീസിന്റെ വിവാഹം നടക്കാനിരിക്കെ ഇത് അദ്ദേഹത്തിനുള്ള വിവാഹസമ്മാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വീട് നശിപ്പിക്കപ്പെട്ട വിവരം അനീസ് ബിഎസ്എഫിനെ അറിയിച്ചിരുന്നില്ല. എന്നാല്‍ വാര്‍ത്തകളിലൂടെ വിവരമറിഞ്ഞാണ് ബിഎസ്എഫ് അനീസിനെ സഹായിക്കാന്‍ രംഗത്തെത്തിയത്
വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കലാപത്തിനിടെയാണ് ഖാസ് ഖജൂരിയിലെ അനീസിന്റെ വീട് അക്രമകാരികള്‍ തീവെച്ചുനശിപ്പിച്ചത്.
Discussion about this post