ഡല്‍ഹി: മുംബൈ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നു കരുതുന്നഅധോലോക നായകന് ദാവൂദ് ഇബ്രാഹിം രണ്ട് വര്‍ഷം മുമ്പ് ഇന്ത്യയിലേക്ക് മടങ്ങാന്‍ തയ്യാറായിരുന്നതായി റിപ്പോട്ടുകള്‍. കോണ്‍ഗ്രസ് നേതാവുകൂടിയായ അഭിഭാഷകന് ഇക്കാര്യം യുപിഎ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നതായും ഒരു മാധ്യമം റിപ്പോട്ട് ചെയ്യുന്നു.ഇന്ത്യയില്‍ മടങ്ങിയെത്തി വിചാരണ നേരിടാനായി ദാവൂദ് സന്നദ്ധനയായിരുന്നു. സര്‍ക്കാരിലും കോണ്‍ഗ്രസിലും ഇക്കാര്യം ചര്‍ച്ചയായിരുന്നു. 1993 ലെ മുംബൈ സ്ഫോടമ പരമ്പരയ്ക്ക് ശേഷം ദാവൂദ് രണ്ട് പതിറ്റാണ്ടിനുശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്.
വൃക്ക സംബന്ധമായ രോഗം അലട്ടുന്നതിനാല്‍ ശേഷിക്കുന്ന കാലം കുടുംബവുമായി കഴിച്ചുകൂട്ടാനാണ് ദാവൂദ് ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ താല്പര്യം പ്രകടിപ്പിച്ചതത്രെ.ദാവൂദിന്റെ ഓഫറിനെ കുറിച്ച് അഭിഭാഷകന് അന്ന് പ്രധാനമന്ത്രിയായിരുന്ന മന്മോഹന് സിങ്ങുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനുമായും ചര്‍ച്ച ചെയ്തിരുന്നു. കോണ്‍ഗ്രസിലെ രണ്ട് മുതിര്‍ന്ന നേതാക്കളുമായും ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി. എന്നാല്‍ വിവാദ വിഷയമായതിനാല്‍ കോണ്‍ഗ്രസ് റിസ്ക് ഏറ്റെടുക്കാന്‍ തയ്യാറായില്ല. കീഴടങ്ങാന്‍ ദാവൂദ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കി വിചാരണ ചെയ്യല്‍ പ്രയാസകരമായതിനാല്‍ യുപിഎ ഇത് തള്ളുകയായിരുന്നു.
അതേസമയം വാര്‍ത്ത മന്മോഹന് സിങ് നിഷേധിച്ചു. ദാവൂദിന്റെ മടങ്ങിവരവുമായി ബന്ധപ്പെട്ട് ഒരാളോടും താന്‍ ചര്‍ച്ച നടത്തിയതായി ഓര്‍മയില്ലെന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമത്തിന് അയച്ച ഇ മെയിലില്‍ മന്മോഹന് വ്യക്തമാക്കി.
Discussion about this post