ന്യൂഡൽഹി: എക്‌സിറ്റ് പോൾ ടെലിവിഷൻ ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്ന കോൺഗ്രസ് പാർട്ടിയുടെ തീരുമാനത്തെ കണക്കറ്റ് പരിഹസിച്ച് ബിജെപി അധ്യക്ഷൻ ജെപി നദ്ദ. കളിപ്പാട്ടം പറിച്ചെടുത്ത കുട്ടിയെപ്പോലെയാണ് കോൺഗ്രസ് പെരുമാറുന്നതെന്ന് വ്യക്തമാക്കിയ നദ്ദ കോൺഗ്രസിന്റെ ഇത്തരം പെരുമാറ്റം പ്രതീക്ഷിച്ചതാണെന്നും കൂട്ടിച്ചേർത്തു.
ഇതിൽ ആശ്ചര്യപ്പെടാനില്ല, കാരണം ഫലം തങ്ങൾക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കാത്ത സമയത്തൊക്കെ ഒഴിവാക്കുന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം സാധാരണയാണ് നദ്ദ വ്യക്തമാക്കി
ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ട സമാപനത്തിന് ശേഷം എക്‌സിറ്റ് പോളുകൾ പ്രസിദ്ധീകരിക്കാൻ ഒരു ദിവസം ബാക്കിയായിരിക്കെയാണ് , ഊഹാപോഹങ്ങളിൽ ഏർപ്പെടാൻ ഒരു കാരണവും ഇല്ലെന്ന് പറഞ്ഞ് എക്‌സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചത്
ഏതൊരു സംവാദത്തിൻ്റെയും ഉദ്ദേശ്യം ജനങ്ങളെ വിവരം അറിയിക്കലാണെന്നും എന്നാൽ ഈ സാഹചര്യത്തിൽ ആർക്കാണ് വോട്ട് ചെയ്തതെന്ന് ജനങ്ങൾക്ക് അറിയാമെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
എന്നാൽ പരാജയം കോൺഗ്രസ് ഉറപ്പിച്ചതിനാലാണ് ചർച്ചകളിൽ അവർ പങ്കെടുക്കാത്തതെന്നാണ് വിലയിരുത്തൽ പുറത്ത് വരുന്നത്
Discussion about this post