പരമോന്നത കോടതിയെ വിശ്വാസമില്ലെന്നും, തീരുമാനങ്ങളെടുക്കുന്നത് തെരുവിൽ വെച്ച് ആയിരിക്കുമെന്ന ഹർഷ് മന്ദറിന്റെ പരാമർശത്തിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി ഡൽഹി പോലീസ്.
ഡൽഹി പോലീസ് ബുധനാഴ്ച കോടതിയിൽ സമർപ്പിച്ച ഒരു സത്യവാങ്മൂലത്തിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത്. ജാമിയ മിലിയ സർവകലാശാലയിൽ വച്ച് നടന്ന പ്രസംഗത്തിലാണ് കാശ്മീരിലുണ്ടായ പ്രത്യേക അവകാശങ്ങൾ എടുത്തു കളഞ്ഞതിലും,പൗരത്വ ഭേദഗതി നിയമത്തിലും സുപ്രീംകോടതി തുണച്ചില്ലെന്നും, യഥാർത്ഥ നീതി തെരുവുകളിൽ വെച്ച് ഇനി നടപ്പിലാക്കുമെന്നും ഇടതുപക്ഷ പ്രവർത്തകനായ ഹർഷ് മന്ദർ പ്രസംഗിച്ചത്.
Discussion about this post