പത്തനംതിട്ടയിൽ കൊറോണ സ്ഥിരീകരിച്ചതോടെ നാളെ നടക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് കനത്ത ജാഗ്രത നിർദേശങ്ങളുമായി സംസ്ഥാന സർക്കാർ.
ചുമ, പനി തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അഭ്യർത്ഥിച്ചു. എന്തെങ്കിലും അസുഖങ്ങളോ ശാരീരിക അവശതകളോ അനുഭവപ്പെടുന്നുണ്ടെങ്കിൽ, അങ്ങനെയുള്ളവർ ചടങ്ങിൽ പങ്കെടുക്കരുതെന്നും, വിദേശികൾക്ക് പൊങ്കാലയിടാൻ ഹോട്ടലുകളിൽ തന്നെ സൗകര്യമൊരുക്കിയിട്ടുണ്ട് എന്നും ആരോഗ്യമന്ത്രി പറഞ്ഞു.കൊറോണ പടർന്നു പിടിച്ചിട്ടുള്ള രാജ്യങ്ങൾ സന്ദർശിച്ച് മടങ്ങിയെത്തിയവർ സ്വന്തം വീടുകളിൽ തന്നെ പൊങ്കാലയിടാൻ ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പത്തനംതിട്ടയിൽ അഞ്ചുപേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയിൽ നിന്നും മടങ്ങി വന്ന് മൂന്ന് പേർക്കും, അവരുടെ ബന്ധുക്കളായ രണ്ടുപേർക്കുമാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.
Discussion about this post