അരുണാചൽ പ്രദേശിലെ കനത്ത മഞ്ഞുവീഴ്ചയിൽ കുടുങ്ങിപ്പോയ യാത്രക്കാരെ ഇന്ത്യൻ സൈന്യം രക്ഷിച്ചു.ഞായറാഴ്ച പുലർച്ചയോടെയാണ് വിനോദസഞ്ചാരികളായ 390 യാത്രക്കാർ കനത്ത മഞ്ഞിനിടയിൽ കുടുങ്ങിപ്പോയത്.
തവാങിലെ സേലാ പാസിലാണ് വിനോദസഞ്ചാരികൾ അകപ്പെട്ടത്.14,000 അടി ഉയരത്തിലാണ് സേലാ പാസ് സ്ഥിതി ചെയ്യുന്നത്.അപ്രതീക്ഷിതമായുണ്ടായ മഞ്ഞുവീഴ്ചയാണ് അപകടത്തിനു കാരണമെന്ന് സൈനിക വൃത്തങ്ങൾ വെളിപ്പെടുത്തി.രക്ഷപ്പെടുത്തിയ യാത്രക്കാർക്ക് ചായയും ഭക്ഷണപദാർത്ഥങ്ങളും സൈന്യം വിതരണം ചെയ്യുകയും ആവശ്യമുള്ളവർക്ക് വൈദ്യസഹായം ഏർപ്പെടുത്തുകയും ചെയ്തു.
Discussion about this post