കുറച്ചു കാലത്തിനുള്ളിൽ ഏകീകരിച്ച ഹൈന്ദവ സംഘടനകൾ സംയുക്തമായി മഹാരാഷ്ട്ര ഭരിക്കുമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി.മധ്യപ്രദേശിലെ കോൺഗ്രസിന്റെ യുവ നേതാവായ ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി വിട്ടത് മധ്യപ്രദേശ് സർക്കാരിന്റെ ഭരണം പ്രതിസന്ധിയിലാക്കിയിരുന്നു.രാജ്യസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നിൽക്കവേയാണ് സിന്ധ്യ കോൺഗ്രസ് വിട്ടത്.
ബിജെപിയിൽ ചേരാനാണ് സിന്ധ്യയുടെ നീക്കമെന്ന ശക്തമായ അഭ്യൂഹം പരക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ, അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പങ്കാളിത്തത്തോടെ സിന്ധ്യ മധ്യപ്രദേശ് ഭരിക്കാനുള്ള സാധ്യതകളേറെയാണ്.
ഈ സാഹചര്യത്തിലാണ് മുതിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ പരാമർശം.
Discussion about this post