Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Health

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

by Brave India Desk
Sep 28, 2026, 03:34 pm IST
in Health
Share on Facebook
Tweet
WhatsApp
Telegram

ഉപ്പിലിട്ട നെല്ലിക്കയും നെല്ലിക്ക അച്ചാറുമൊക്കെ ഓർക്കുമ്പോൾ തന്നെ മലയാളികളുടെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം വരും. കുട്ടിക്കാലത്ത് ഉപ്പും മുളകും കൂട്ടി നെല്ലിക്ക കഴിച്ച ഓർമ്മകൾ ഇല്ലാത്തവരും ചുരുക്കമാണ്. എന്നാൽ നമ്മുടെ തൊടിയിൽ വെറുതെ വീണുകിടക്കുന്ന ഈ കൊച്ചു നെല്ലിക്ക ലോകമറിയുന്ന ഒരു ‘സൂപ്പർ ഫുഡ്’ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? സംശയിക്കേണ്ട, സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് തന്റെ 138-ാമത് ‘മൻ കി ബാത്ത്’ പരിപാടിയിലൂടെ ഈ ഇന്ത്യൻ സൂപ്പർ ഫുഡിന്റെ ഗുണഗണങ്ങൾ രാജ്യത്തിന് മുന്നിൽ വീണ്ടും അവതരിപ്പിച്ചത്. മസൈദാർ ഭി, ഹെൽത്തി ഭി” (രുചികരവും ആരോഗ്യകരവും) എന്നാണ് പ്രധാനമന്ത്രി നെല്ലിക്കയെ വിശേഷിപ്പിച്ചത്.

രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിലും ചർമ്മത്തിന്റെ യുവത്വം കാത്തുസൂക്ഷിക്കുന്നതിലും ആയുർവേദത്തിലും ആധുനിക വൈദ്യശാസ്ത്രത്തിലും ഒരുപോലെ മുൻനിരയിലാണ് നെല്ലിക്ക അഥവാ ഇന്ത്യൻ ഗൂസ്‌ബെറി. ഓറഞ്ചിനെക്കാൾ എത്രയോ ഇരട്ടി വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ഈ കൊച്ചുകായ് ആരോഗ്യത്തിന്റെ കാര്യത്തിൽ ഒരു വലിയ അത്ഭുതം തന്നെയാണ്. ദിവസവും ഒരെണ്ണം ശീലമാക്കിയാൽ അത് ശരീരത്തിന് നൽകുന്ന ഗുണങ്ങൾ ചെറുതൊന്നുമല്ല.

Stories you may like

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

പുകവലിക്കാറില്ലെങ്കിലും ശ്വാസകോശം തകരാറിലാകാം; ഈ 7 ശീലങ്ങൾ നിങ്ങളെയും അപകടത്തിലാക്കും!

ആന്റിഓക്‌സിഡന്റുകളും പോളിഫെനോളുകളും ഡയറ്ററി ഫൈബറുകളുംയാൽ സമ്പന്നമായ നെല്ലിക്ക ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കി കോശങ്ങളെ സംരക്ഷിക്കുന്നു. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കാനും നല്ല കൊളസ്ട്രോൾ (HDL) നിലനിർത്താനും സഹായിക്കുന്നതിലൂടെ ഹൃദയാരോഗ്യം സുരക്ഷിതമാക്കുന്നു. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന ക്രോമിയം ഇൻസുലിൻ ഉൽപാദനത്തെ ഉത്തേജിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിക്കാൻ പ്രമേഹരോഗികൾക്കും തുണയാകുന്നു.

ദഹനപ്രക്രിയ സുഗമമാക്കാനും മലബന്ധം പോലുള്ള ഉദരപ്രശ്നങ്ങൾ അകറ്റാനും നാരുകളാൽ സമ്പന്നമായ നെല്ലിക്കയ്ക്ക് പ്രത്യേക കഴിവുണ്ട്. കാഴ്ചശക്തി വർധിപ്പിക്കുന്നതിനും കണ്ണിന്റെ ആരോഗ്യത്തിനും ഇതിലുള്ള വിറ്റാമിൻ എ അത്യന്താപേക്ഷിതമാണ്. മുടിയിഴകൾക്ക് കരുത്ത് പകരാനും അകാലത്തിലുള്ള നരയും മുടി കൊഴിച്ചിലും തടയാനും നെല്ലിക്ക പതിവായി കഴിക്കുന്നതിലൂടെ സാധിക്കും.

എന്നാൽ ആരോഗ്യ ഗുണങ്ങൾ ഏറെയുണ്ടെങ്കിലും നെല്ലിക്ക എല്ലാവർക്കും ഒരുപോലെ അനുയോജ്യമാകണമെന്നില്ല. കടുത്ത അസിഡിറ്റിയോ ഗ്യാസ്ട്രൈറ്റിസോ ഉള്ളവർ വെറുംവയറ്റിൽ നെല്ലിക്ക കഴിക്കുന്നത് നെഞ്ചെരിച്ചിലും വയറുവേദനയും കൂട്ടാൻ ഇടയാക്കും. അതുപോലെ സ്വാഭാവികമായി രക്തം കട്ടി കുറയ്ക്കാൻ ശേഷിയുള്ളതിനാൽ രക്തം കട്ടപിടിക്കുന്നത് തടയാനുള്ള മരുന്നുകൾ കഴിക്കുന്നവരും ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവരും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ശരീരപ്രകൃതിയും ആരോഗ്യസ്ഥിതിയും അറിഞ്ഞ് മിതമായ അളവിൽ നെല്ലിക്ക ശീലമാക്കിയാൽ അത് നിങ്ങളുടെ ആയുസ്സും ആരോഗ്യവും വർധിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Tags: HealthNarendramodi
Share
Tweet
Send
Share

Latest stories from this section

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

ഈ ശീലമുള്ളവരാണോ നിങ്ങൾ, എങ്കിൽ ആമാശയ കാൻസർ ഉറപ്പ്; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

Latest News

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

രാഹുൽ ഗാന്ധി മാപ്പ് പറയണം, ഇല്ലെങ്കിൽ ഫ്രോഡ് വിളി തുടരും: രാജീവ് ചന്ദ്രശേഖർ

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികൾ, അവരെ മനസിലാക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല’: മന്ത്രി കെ.എം. ഷാജി

പൈനാപ്പിളിന്റെ വില അറിഞ്ഞാൽ ഞെട്ടും ; സർവകാല റെക്കോഡിൽ

പൈനാപ്പിൾ കഴിക്കുമ്പോൾ നാക്ക് നീറുന്നത് എന്തുകൊണ്ട്? വായിൽ ഈ വികൃതി കാട്ടുന്ന ആ രഹസ്യം ഇതാണ്!

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies