സംസ്ഥാനത്ത് കൊറോണ ബാധ പടർന്നു പിടിക്കുന്നതിനിടയിലും വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു. ഭീതി ജനിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ച എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
തെറ്റിദ്ധാരണ പരത്തുന്നതും ഭയപ്പെടുത്തുന്നതുമായ സന്ദേശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്കൊപ്പം ഇത് ഷെയർ ചെയ്യുന്നവർക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് അധികൃതർ വെളിപ്പെടുത്തി. മലപ്പുറത്ത് രണ്ടു കേസും, എറണാകുളത്തും പാലക്കാട് ഓരോ കേസുകളും ആണ് ഇന്നലെ രജിസ്റ്റർ ചെയ്തത്. കേരളത്തിൽ ആകെ മൊത്തം ഇതുവരെ 11 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.സർക്കാർ സ്ഥിരീകരിച്ച വാർത്തകളല്ലാതെ, വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുകയാണ് പോലീസ്.
Discussion about this post