തമിഴ് നടന് വിജയ്യുടെ വീട്ടില്‍ വീണ്ടും ആദായനികുതി വകുപ്പ് എത്തി. വ്യാഴാഴ്ച ആണ് നീലന്കരയിലെ വീട്ടിൽ ഉദ്യോഗസ്ഥര്‍ എത്തിയത്. വസതിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണ ഉത്തരവുകള്‍ പിന്‍വലിക്കാനാണു തങ്ങള്‍ എത്തിയതെന്ന് ആദായനികുതി ഉദ്യോഗസ്ഥര്‍ പിന്നീട് പ്രതികരിച്ചു.
കഴിഞ്ഞ മാസമാണ് വിജയ്യുടെ വീട്ടില്‍ റെയ്ഡ് നടന്നത്. ഇതേതുടര്‍ന്നു ചില മുറികളും വലിപ്പുകളും ലോക്കറുകളും സീല്‍ ചെയ്തിരുന്നു. ഈ സീലുകള്‍ നീക്കുന്നതിനായാണു തങ്ങള്‍ എത്തിയതെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി.
കഴിഞ്ഞ മാസം വിജയ്യുടെ വസതിയില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നെങ്കിലും കാര്യമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേസമയം, വിജയ് സിനിമ ബിഗിലിനു പണമിറക്കിയ അന്‍പുചെഴിയന്റെ വീട്ടില്‍നിന്ന് ആദായനികുതി വകുപ്പ് 77 കോടി രൂപ പിടിച്ചെടുത്തിരുന്നു.
ബിഗില്‍’ എന്ന ചിത്രത്തിലെ സാമ്പത്തിക ക്രമക്കേട് പരിശോധിക്കുവാന്‍ വേണ്ടി ആദായ നികുതി വകുപ്പ് ചിത്രത്തിന്റെ നിര്‍മാതാവിനെയും നായകനായി അഭിനയിച്ച വിജയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. മണിക്കൂറുകള്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനോടുവില്‍ വിജയിയെ വിട്ടയക്കുകയായിരുന്നു.
എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ പക്കല്‍ നിന്നും കണക്കില്‍പെടാത്ത കോടിക്കണക്കിന് പണം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു.
മാര്‍ച്ച് മാസം പതിനഞ്ചാം തീയതി വിജയിയുടെ പുതിയ ചിത്രം മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ചിത്രീകരണം പൂര്‍ത്തിയായ വിജയ്യും കുടുംബവും ഇപ്പോള്‍ വിദേശത്ത് അവധിക്കാലം ആഘോഷിക്കുകയാണ് ഓഡിയോ ലോഞ്ചിന് നാട്ടിലേക്ക് എത്തുമെന്നു തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Discussion about this post