സംസ്ഥാനത്ത് മൂന്നു പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഖത്തറിൽ നിന്ന് എത്തിയ തൃശ്ശൂർ സ്വദേശിയ്ക്കും, ദുബായിൽ നിന്നും തിരിച്ചു വന്ന കണ്ണൂർ സ്വദേശിയ്ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിലെ രോഗബാധിതരുടെ എണ്ണം 17 ആയി.
ഇതുകൂടാതെ ഇറ്റലിയിൽ നിന്നും മടങ്ങിയെത്തിയ തിരുവനന്തപുരം സ്വദേശിയ്ക്കും മെഡിക്കൽ കോളേജിൽ നടന്ന പരിശോധനയിൽ കൊറോണ ആണെന്ന് ഉറപ്പിച്ചിട്ടുണ്ട്. സ്ഥിരീകരണത്തിനായി ഇയാളുടെ സാമ്പിൾ വൈറോളജി ലാബിൽ പരിശോധിക്കാൻ അയച്ചിരിക്കുകയാണ്. കണ്ണൂർ സ്വദേശിയെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.തൃശൂർ സ്വദേശി ജില്ലാ ആശുപത്രിയിൽ, അധികൃതരുടെ മേൽനോട്ടത്തിൽ ചികിത്സയിലാണ്.
Discussion about this post