ജമ്മു കശ്മീർ മുൻമുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ കരുതൽ തടങ്കലിൽ നിന്നും മോചിപ്പിച്ചു.കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തുടങ്ങി ഏഴ് മാസം നീണ്ട കരുതൽ തടങ്കലിനു ശേഷമാണ് നാഷണൽ കോൺഫറൻസ് നേതാവായ ഫാറൂഖ് അബ്ദുള്ളയെ സർക്കാർ മോചിപ്പിക്കുന്നത്. ശ്രീനഗർ ജില്ലാ മജിസ്ട്രേറ്റാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
2019 ഓഗസ്റ്റ് മാസത്തിൽ ജമ്മു കശ്മീരിൻറെ വിശേഷാധികാരങ്ങൾ റദ്ദാക്കുന്നതിനോടൊപ്പം, പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുള്ള എല്ലാവരെയും കേന്ദ്രസർക്കാർ നേരത്തെ തന്നെ കരുതൽ തടങ്കലിൽ ആക്കിയിരുന്നു.
Discussion about this post