ഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ചെക്പോസ്റ്റുകൾ അടക്കാൻ തീരുമാനം. രാജ്യ അതിർത്തിയിലെ 18 ചെക്ക്പോസ്റ്റുകൾ ആണ് നാളെ അടക്കുന്നത്.
കൊറോണ വൈറസ് രൂക്ഷമായി ബാധിച്ച ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, സ്പെയിന്, ദക്ഷിണ കൊറിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ എയർ ഇന്ത്യ പൂര്‍ണമായും നിര്‍ത്തി വച്ചു. ഏപ്രില്‍ മുപ്പത് വരെയുള്ള സര്‍വ്വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.
അതേസമയം രാജ്യത്ത് 81 പേര്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു.
ലോകത്താകമാനം വൈറസ് ബാധയെ തുടർന്ന് 5000 ത്തിലധികം പേർ മരിച്ചു. ചൈന, ഇറ്റലി, ഇറാൻ എന്നിവിടങ്ങളിലാണ് കൂടുതൽ പേർ മരിച്ചത്.
Discussion about this post