കൊറോണ ബാധയ്ക്കെതിരെ ശക്തമായ നടപടികളുമായി രാജ്യം മുന്നോട്ട് പോകുമ്പോഴും സാവധാനം രോഗബാധിതരുടെ നിരക്ക് ഉയരുന്നു. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവും അധികം സ്ഥിരീകരിച്ച രോഗികൾ ഉള്ളത്. ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 19 ആയി ഉയർന്നു.
മഹാരാഷ്ട്രയിൽ അഹമ്മദ് നഗറിലും മുംബൈയിലുമായി ഇന്നലെ പുതിയ രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ തിയേറ്ററുകളും പമ്പുകളും ജീവികളുമെല്ലാം അടച്ചിടാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.









