നിർഭയ കൂട്ടബലാത്സംഗ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്ന തീയതി അടുക്കുന്നു. മുകേഷ് സിംഗ്, പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് കുമാർ സിംഗ് എന്നിവരെ ഒരുമിച്ചാകും തൂക്കിലേറ്റുക.
ശിക്ഷ നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ട ആരാച്ചാർ പവൻ ജല്ലാദിനോട് നാളെ ഹാജരാകാൻ തിഹാർ ജയിൽ അധികൃതർ നിർദേശിച്ചിട്ടുണ്ട്.ജല്ലാദ് എത്തിയ ശേഷം തൂക്കിലേറ്റുന്നതിന് മുന്നോടിയായി ഡമ്മി പരീക്ഷണം വീണ്ടും നടത്തും. ഇതിനിടെ പ്രതികളായ മുകേഷ് സിംഗ്,പവൻ ഗുപ്ത,വിനയ് ശർമ എന്നിവർ അവസാനമായി തങ്ങളുടെ ബന്ധുക്കളെ സന്ദർശിച്ചു. അക്ഷയ് കുമാറിന്റെ ബന്ധുക്കൾക്കും ജയിലധികൃതർ കത്തയച്ചിട്ടുണ്ട്.








