വിഖ്യാത ബോളിവുഡ് നടൻ ദിലീപ് കുമാറിനെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു.കോവിഡ്-19 നെതിരെയുള്ള സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഇദ്ദേഹത്തെ ക്വാറന്റൈനിൽ പാർപ്പിച്ചിരിക്കുന്നത്.
താൻ പരിപൂർണ്ണമായും ഐസൊലേഷനിലാണെന്ന് ദിലീപ് കുമാർ തന്നെയാണ് സാമൂഹിക മാധ്യമമായ ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്.ഭാര്യയും മുൻകാല സൂപ്പർതാരവുമായ സൈറ ബാനുവിന്റെ നിർബന്ധപ്രകാരമാണ് 97 വയസുള്ള ദിലീപ്കുമാറിനെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്അഞ്ചു ദശാബ്ദങ്ങളോളം നീണ്ട അഭിനയ ജീവിതമുള്ള ദിലീപ് കുമാർ, ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ നടന്മാരിൽ ഒരാളാണ്.
Discussion about this post