കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിന് മുൻകരുതലായി വെള്ളിയാഴ്ചകളിലെ ജുമാ നിസ്കാരവും, മറ്റുള്ള ദിവസങ്ങളിൽ എല്ലാ സമയത്തെയും ജമാഅത്ത് നിസ്കാരവും നിർത്തിവയ്ക്കാൻ സൗദി മതപണ്ഡിത സഭ അറിയിച്ചു.
എന്നാൽ, മക്കയിലേയും മദീനയിലേയും ഹറമുകളിൽ ഇത് ബാധകമല്ലെന്നും സഭ വ്യക്തമാക്കി.നിസ്കാരങ്ങളെല്ലാം നിർത്തി വെച്ചെങ്കിലും സമയാ സമയങ്ങളിൽ പള്ളികളിൽ ബാങ്ക് വിളിക്കണമെന്ന് ഉത്തരവുണ്ട്.ബാങ്ക് വിളിച്ച ശേഷം പള്ളികൾ അടച്ചിടണമെന്നും, വിശ്വാസികളോട് എല്ലാവരോടും വീടുകളിൽ വെച്ച് നിസ്കരിക്കണമെന്ന പ്രത്യേക അറിയിപ്പും സഭ പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post