കോവിഡ്-19 മുൻകരുതലിന്റെ ഭാഗമായി ജമ്മു കശ്മീരിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വൈഷ്ണോദേവിയിലേക്കുള്ള യാത്രകൾ നിർത്തി വെച്ചു.ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച് ജമ്മു-കശ്മീർ സർക്കാർ ഔദ്യോഗികമായി അറിയിപ്പ് പുറപ്പെടുവിച്ചത്.
തീർത്ഥാടനം നിർത്തിയതിനോടൊപ്പം ജമ്മു കാശ്മീരിൽ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള ബസ്സുകളുടെ യാത്രയും സർക്കാർ ഇന്നു മുതൽ പരിപൂർണ്ണമായി നിരോധിച്ചു.ഇന്ന് കാലത്ത് കശ്മീരിൽ, ലേ യിൽ ഇന്ത്യൻ സൈന്യത്തിലെ ഒരു ജവാനും കോവിഡ്-19 ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു
Discussion about this post