ഇന്ത്യയിൽ കൊറോണ രോഗബാധിതരുടെ എണ്ണം
171 ആയി.മഹാരാഷ്ട്രയിൽ രണ്ടുപേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു.കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടത്.
യു.കെയിൽ നിന്നെത്തിയ 22-കാരിയ്ക്കും, ദുബായിൽ നിന്നെത്തിയ 49-കാരിയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇന്ത്യയിൽ,18 സംസ്ഥാനങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.47 കൊറോണ വൈറസ് സ്ഥിരീകരണങ്ങളുമായി മഹാരാഷ്ട്രയാണ് മുന്നിൽ നിൽക്കുന്നത്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന കേരളത്തിൽ ഇതുവരെ ആകെമൊത്തം 24 പേരെ രോഗം ബാധിച്ചിട്ടുണ്ട്.
Discussion about this post