ദന്തേവാഡ; ഛത്തീസ്ഗഢിലെ ദന്തേവാഡയിൽ സുരക്ഷാസേനയും കമ്മ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ. വെടിവെപ്പിൽ ഒരു കമ്മ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടതായി ദന്തേവാഡ പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ് അറിയിച്ചു.
പുലർച്ചെ ഏഴു മണിയോടെ വനത്തിൽ തിരച്ചിൽ നടത്തുകയായിരുന്ന ജില്ലാ റിസർവ് ഗാർഡിന്റെയും സി ആർ പി എഫിന്റെയും സംയുക്ത നിരീക്ഷണ സേനയുമായി കമ്മ്യൂണിസ്റ്റ് ഭീകരർ ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെയാണ് ഭീകരൻ കൊല്ലപ്പെട്ടത്. പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതമാക്കിയതായും സുരക്ഷാ സേന മേഖലയുടെ നിയന്ത്രണം ഏറ്റെടുത്തതായും ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.










