തിരുവനന്തപുരം: വിദേശത്തു നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നയാള്‍ കുഴഞ്ഞു വീണു മരിച്ചു. പൂവാര്‍ കല്ലിംഗവിളാകം വലിയവിള വൃന്ദാ ഭവനില്‍ ഗോപി (58) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം.
പുതിയതായി പണികഴിപ്പിക്കുന്ന വീടിന്റെ രണ്ടാം നിലയിലേക്കുള്ള പടിക്കെട്ടുകള്‍ കയറുന്നതിനിടയില്‍ കുഴഞ്ഞു വീണ ഗോപിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം ഇന്‍ക്വസ്റ്റ് തയാറാക്കിയ ശേഷം ഞായറാഴ്ച പോസ്റ്റ്മോര്‍ട്ടം നടത്തും. ദുബായിയിലായിരുന്ന ഗോപി ഈ മാസം പത്തിനാണു നാട്ടിലെത്തിയത്.
വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കൊറോണ വൈറസ് ബാധയില്ലെന്ന് ഉറപ്പുവരുത്തിയശേഷം വീട്ടിലെത്തിയ ഇയാള്‍ നിരീക്ഷണത്തിലായിരുന്നതായി പൂവാര്‍ പോലീസ് പറഞ്ഞു.
Discussion about this post