കരിഞ്ചന്ത റെയ്ഡ് ചെയ്ത മഹാരാഷ്ട്ര പോലീസ് പിടിച്ചെടുത്തത് 15 കോടി രൂപ മൂല്യമുള്ള മാസ്കുകൾ.N-95 വിഭാഗത്തിൽ പെടുന്നതടക്കം നാനാതരത്തിലുള്ള 25 ലക്ഷത്തിലധികം മാസ്ക്കുകൾ ആണ് ഇൻഫർമേഷനെ തുടർന്ന് മഹാരാഷ്ട്ര പോലീസ് പിടികൂടിയത്. സാഹർ വിമാനത്താവളത്തിനു സമീപമുള്ള വേറെ ഹൗസുകൾ റെയ്ഡ് ചെയ്തപ്പോഴാണ് പോലീസ് ശുചിത്വ ഉപകരണങ്ങളുടെ വലിയൊരു ശേഖരം തന്നെ കണ്ടെത്തിയത്.
വിപണിയിൽ മാസ്കുകളുടെ ലഭ്യത തീരെ കുറയുന്നത് ശ്രദ്ധിച്ച മഹാരാഷ്ട്ര പോലീസ്, രണ്ടും കൽപ്പിച്ച് തുനിഞ്ഞിറങ്ങുകയായിരുന്നു. ഇൻഫോർമർ നൽകിയ വിവരം അനുസരിച്ച് നടത്തിയ റെയ്ഡിൽ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു.പിടിച്ചെടുത്ത വസ്തുക്കൾക്ക് 15 കോടിയിലധികം രൂപയുടെ മൂല്യമുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് വ്യക്തമാക്കി.










