ഇരുന്നൂറോളം രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന കോവിൽ രോഗബാധയുടെ പശ്ചാത്തലത്തിൽ ഈവർഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് മാറ്റിവെച്ചു.ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഈ വർഷം ജൂലൈ 24ന് ജപ്പാനിൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ്, അടുത്ത വർഷം വേനലിന് ജപ്പാനിൽ തന്നെയായിരിക്കും ആരംഭിക്കുക. ജപ്പാനും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഇക്കാര്യത്തിൽ ധാരണയിൽ എത്തുകയായിരുന്നു.കോവിഡ്-19 പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ, ജപ്പാനിലേക്ക് ടീമിനെ അയക്കാൻ ബ്രിട്ടനടക്കം പല രാജ്യങ്ങളും വിസമ്മതിച്ചിരുന്നു.തങ്ങളുടെ മത്സരാർത്ഥികളെ അയക്കില്ലെന്ന ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളുടെ നിലപാടും, മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമില്ലെന്ന കായിക താരങ്ങളുടെ അഭിപ്രായങ്ങളും കണക്കിലെടുത്താണ് അധികൃതർ ഒളിമ്പിക്സ് മാറ്റിവച്ചത്.












