ലോക്ഡൗണിനിടെ കറങ്ങാനിറങ്ങിയവരെ തടഞ്ഞ പോലീസുകാർക്ക് തെറി വിളിയും മർദ്ദനവും : സഹോദരങ്ങൾക്കെതിരെ കേസ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ഡൗണിനിടെ കറങ്ങാൻ ഇറങ്ങിയ സഹോദരങ്ങളുടെ വണ്ടി തടഞ്ഞതിന് പൊലീസുകാർക്ക് മർദ്ദനം. പെരുമ്പാവൂരിൽ, ചെമ്പറക്കിയിലാണ് സംഭവം നടന്നത്.പോലീസുകാർ വാഹനം തടഞ്ഞത് വാക്കേറ്റത്തിലും മർദ്ദനത്തിലും കലാശിക്കുകയായിരുന്നു.
വാഹനം തടഞ്ഞു നിർത്തി ചോദിച്ചപ്പോൾ പച്ചക്കറി വാങ്ങാൻ പോവുകയാണ് എന്നായിരുന്നു ഇവരുടെ ന്യായം.ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരാൾ പോകുന്നതാണ് ഉചിതമെന്ന് പോലീസ് പറഞ്ഞതിന് പിന്നാലെ ഇവർ പൊലീസുകാരെ തെറി വിളിക്കുകയും മർദിക്കുകയുമായിരുന്നു.തടിയിട്ടപറമ്പ് പോലീസ് ഇരുവരുടെയും പേരിൽ കേസെടുത്തിട്ടുണ്ട്.
Discussion about this post