ലോക്ഡൗൺ കാലത്ത് ആരും വീടുകളിൽ പട്ടിണി കിടക്കില്ല എന്ന് ഉറപ്പു നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.വേണ്ടവർക്ക് ആഹാരം നൽകാൻ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ഭക്ഷണം ഉറപ്പാക്കും. ഇതിനായി പഞ്ചായത്ത് തോറും കമ്മ്യൂണിറ്റി കിച്ചൻ ഉണ്ടാക്കും. പഞ്ചായത്തുകൾ കണക്ക് ശേഖരിക്കുകയും ഭക്ഷണം ആവശ്യമുള്ളവർക്ക് വിവരം അറിയിക്കാൻ ഒരു ഫോൺ നമ്പർ ഉണ്ടാക്കുകയും ചെയ്യണം.
ആഹാരം വേണ്ടവർ വിളിച്ചു പറയുമ്പോൾ, സുരക്ഷാമാനദണ്ഡങ്ങൾ ഉറപ്പാക്കി അതു കൊടുക്കാനാണ് കമ്മിറ്റി കിച്ചണുകൾ രൂപീകരിക്കുന്നത്. ചില പ്രദേശത്തുള്ള ആളുകൾ സ്വന്തമായി ആഹാരം ഭക്ഷണം പാകം ചെയ്തു കഴിക്കാൻ സാധിക്കാത്തവരാണ്. അങ്ങനെയുള്ളവർ പോലും ഭക്ഷണം കിട്ടാത്ത അവസ്ഥയിലെത്തരുത്. ഇത്തരം കുടുംബങ്ങളിലേക്ക് പാകം ചെയ്ത ഭക്ഷണം എത്തിച്ചു കൊടുക്കും.ഏതൊക്കെ കുടുംബത്തിൽ ആർക്കൊക്കെ വേണമെന്നുള്ള കൃത്യമായ കണക്ക് പഞ്ചായത്തും നഗരസഭയും ശേഖരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post