ജമ്മുകശ്മീരിൽ കോവിഡ്-19 ബാധിച്ച് ഒരാൾ മരിച്ചു.സംസ്ഥാനത്തിലെ ആദ്യ കോവിഡ് മരണമാണിത്.കാശ്മീരിലെ ഹൈദർപോറ ഗ്രാമവാസിയായ 65 കാരനാണ് മരിച്ചത്.മൂന്നു ദിവസം മുൻപാണ് ഇദ്ദേഹത്തിന് കോവിഡ് രോഗം സ്ഥിരീകരിച്ചത്.ശ്രീനഗറിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇതോടെ, രാജ്യത്ത് രോഗബാധയേറ്റു മരിക്കുന്നവരുടെ എണ്ണം 13 ആയി.
ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ള കാരണം, നാലു പേർ കൂടി കാശ്മീരിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതോടെ സംസ്ഥാനത്തു നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം പതിനൊന്നായി.











