കോവിഡ്-19 രോഗ ഭീതിയിൽ ഇന്ത്യ ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ കുഞ്ഞുങ്ങൾക്ക് പാർലെ ജിയുടെ കരുതൽ. മൂന്നു കോടി പാക്കറ്റ് ബിസ്ക്കറ്റുകൾ കുട്ടികൾക്ക് വേണ്ടി സൗജന്യമായി വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
ലോക്ഡൗണിലെ മൂന്ന് ആഴ്ചകളിൽ ഓരോ ആഴ്ചയും ഓരോ കോടി ബിസ്ക്കറ്റ് വീതം വിതരണം ചെയ്യാനാണ് തീരുമാനം. സർക്കാർ ഏജൻസികൾ മുഖേന വിതരണം ചെയ്യാൻ, കമ്പനിയുടെ തന്നെ നിർമ്മാണ യൂണിറ്റിലെ 50% തൊഴിലാളികളെയും ഉപയോഗിക്കുമെന്ന് പാർലെ ജി പ്രതിനിധി മായങ്ക് ഷാ പറഞ്ഞു. ആവശ്യക്കാർക്ക് ആഹാരം എത്തിച്ചു കൊടുക്കാനും കമ്പനി ആലോചിക്കുന്നുണ്ട് സർക്കാരുമായി കൂടിയാലോചനകൾ നടത്തി വേണ്ടത് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.









