കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ വൈസ് ചാൻസിലർ ഡോ.എ. രാമചന്ദ്രൻ അന്തരിച്ചു.പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞനായിരുന്ന ഇദ്ദേഹത്തിന് 61 വയസ്സായിരുന്നു.ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിക്ക്, കൊച്ചിയിൽ രവിപുരത്തെ വീട്ടിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. കൊച്ചിയിലെ ആദ്യ കാലത്തെ മേയറും കോൺഗ്രസ് നേതാവുമായിരുന്ന കെ.എസ്.എൻ മേനോന്റെ മകനാണ് ഡോ.എ. രാമചന്ദ്രൻ.നാലു വർഷങ്ങൾക്കു മുമ്പ് 2016-ലാണ് ഇദ്ദേഹം കുഫോസിന്റെ വൈസ് ചാൻസലറായി സ്ഥാനമേറ്റത്.ഒമാൻ സുൽത്താനേറ്റിന്റെ ഫിഷറീസ് അഡ്വൈസർ ആയിരുന്ന രാമചന്ദ്രൻ, നിരവധി ദേശീയ, അന്തർദേശീയ സമിതികളിൽ അംഗവുമായിരുന്നു.











