തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂനപക്ഷ വിരുദ്ധനല്ലെന്ന് സി.എസ്.ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലം. കേരള നിയമസഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കുന്നതില്‍ സഭക്ക് ആശങ്കയോ ബുദ്ധിമുട്ടോ ഇല്ലെന്നും തിരുവനന്തപുരം പ്രസ്ക്ളബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ ബിഷപ്പ് പറഞ്ഞു.
മോദി ന്യൂനപക്ഷ വിരുദ്ധനല്ല. എന്നാല്‍ ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ട്. അത് അദ്ദേഹം നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷ. കേരള നിയമസഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നാല്‍ ഒരു ബുദ്ധിമുട്ടും ആശങ്കയും സഭക്കില്ല. ജനാധിപത്യ രീതിയില്‍ അവര്‍ വരുന്നതിനെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ ആവില്ലെന്നും ബിഷപ്പ് പറഞ്ഞു.
സഭക്ക് രാഷ്ട്രീയമില്ലെന്നും വിശ്വാസികള്‍ക്ക് അവരുടെ വിശ്വസങ്ങളുമായി പോകാമെന്നും ബിഷപ്പ് പറഞ്ഞു. അരുവിക്കര ഉപതെരെഞ്ഞെടുപ്പില്‍ എസ്.ഐ.യു.സി സ്ഥാനാര്‍ഥി മല്‍സരിക്കുന്നുവെന്ന് പ്രചാരണം ഉണ്ടായപ്പോഴാണ് അങ്ങനെയില്ലെന്ന് വ്യക്തമാക്കി സഭക്ക് പ്രസ്താവന ഇറക്കേണ്ടിവന്നത്. അവിടെ ഏതെങ്കിലും സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്ന് സഭ നിര്‍ദ്ദേശിച്ചിരുന്നില്ലെന്നും സിഎസ്ഐ ബിഷപ്പ് വിശദീകരിച്ചു.
Discussion about this post