കണ്ണൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഉസ്താദ് പിടിയിൽ. കണ്ണൂർ ആറളം പുതിയങ്ങാടി സ്വദേശി മുഹമ്മദ് ഫൈസി ഇർഫാനാണ് അറസ്റ്റിലായത്. കുട്ടികളെ വീട്ടിൽ വിളിച്ചു കൊണ്ടു പോയാണ് ഇയാൾ പീഡനം നടത്തിയിരുന്നത്.
യൂട്യൂബിൽ പാട്ട് പാടിക്കാമെന്ന് പറഞ്ഞ് വീട്ടിൽ കൊണ്ടു പോയ ശേഷമായിരുന്നു പീഡിപ്പിച്ചത് എന്നാണ് വിവരം. ഒരു മാസം മുമ്പ് നടന്ന സംഭവത്തിൽ രണ്ട് വിദ്യാർത്ഥികൾ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.











