ഡല്‍ഹി: പ്രധാനമന്ത്രിയുടെ റോഡിയോ പ്രോഗ്രാമായ മന്‍കിബാത്ത് ഇന്ന് രാവിലെ 11 മണിക്ക് സംപ്രേഷണം ചെയ്യും.കൊറോണ വൈസിന്റെ പശ്ചാത്തലത്തില്‍ അതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാനമന്ത്രി പങ്കുവെയ്ക്കുന്നത്.വൈറസ് വ്യാപിക്കുന്നതിനെ കുറിച്ചും,വൈറസ് പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചും,നിലവിലെ സാഹചര്യത്തെ കുറിച്ചും പ്രധാനമന്ത്രി സംവദിക്കും.
മന്‍കിബാത്തിന്റെ പുതിയ എപ്പിസോഡ് ഇന്ന് 11 മണിക്ക് സംപ്രേഷണം ചെയ്യുമെന്നും കൊറോണയുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യത്തെ കുറിച്ചാണ് സംസാരിക്കുകയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചിരുന്നു.
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് തവണ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ജനതകര്‍ഫ്യുവും തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ നിര്‍ദേശവും അനുസരിച്ചാണ് രാജ്യത്തെ ജനങ്ങള്‍ വീട്ടില്‍ കഴിയുന്നത്. ഈ സാഹചര്യത്തില്‍ മന്‍കി ബാത്തിലൂടെ പ്രധാനമന്ത്രി ഇന്ന് സംവദിക്കുന്ന വിഷയത്തിന് കാത്തിരിക്കുകയാണ് രാജ്യം.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതുമൂലമുണ്ടായ പ്രതിസന്ധിയുടെ തടയുന്നതിനായി അടയന്തിര സാമ്പത്തിക പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തെ സേവിക്കുന്നതിനായുള്ള ധനസഹായത്തിനും പ്രധാനമന്ത്രി അഭ്യര്‍ത്ഥന നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി ഫണ്ടിലേക്ക് ധനാഭ്യര്‍്ത്ഥന നടത്തി പ്രധാനമന്ത്രി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ഇതിനു രാജ്യത്തു നിന്നു ലഭിക്കുന്നത്.







