ഡല്‍ഹി: ഇതരസംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കണമെന്ന് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദ്ദേശം. ഇതര സംസ്ഥാന തൊഴിലാളികളുടെ ഭക്ഷണം, താമസ സൗകര്യം എന്നിവ ഉറപ്പാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിലൂടെ ആവശ്യപ്പെട്ടു.
ജോലി നഷ്ടപ്പെട്ടാല്‍ ഉടമയ്‌ക്കെതിരെ നടപടി എടുക്കണമെന്നും, ആവശ്യമായ ആരോഗ്യസംരക്ഷണം ഉറപ്പ് വരുത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചില സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് പാലായനം ചെയ്യുന്നു എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം







