കോവിഡ് രോഗബാധ നിയന്ത്രണാതീതമായി പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ, അമേരിക്കൻ ജനതയ്ക്ക് ഇനി അഭിമുഖീകരിക്കാനുള്ളത് വേദനനിറഞ്ഞ രണ്ടാഴ്ച ആണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാധ്യമപ്രവർത്തകരുമായി വിഷയത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഡൊണാൾഡ് ട്രംപ്.ഒരു ലക്ഷം മുതൽ, രണ്ടു ലക്ഷത്തി നാല്പതിനായിരം പേർ വരെ മരിച്ചു വീഴാൻ സാധ്യതയുണ്ട് എന്ന് വൈറ്റ്ഹൗസ് മുന്നറിയിപ്പു നൽകി.
ഉടനടി ഫലം നൽകുന്ന വാക്സിനോ തെറാപ്പിയോ ഒന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല എന്നും കൃത്യമായ നിർദ്ദേശങ്ങൾ പാലിച്ചാൽ 30 ദിവസത്തിനുള്ളിൽ ഈ പ്രതിസന്ധി മറികടക്കാമെന്നും കോവിഡ് വിരുദ്ധ പോരാട്ട സംഘടനയുടെ തലവൻ ഡിബോറബെക്സ് വെളിപ്പെടുത്തി. അമേരിക്കയിൽ, രോഗം ബാധിക്കുന്നവരുടെ എണ്ണം ശര വേഗത്തിലാണ് ഉയരുന്നത്.ഏറ്റവും അവസാനത്തെ റിപ്പോർട്ട് പ്രകാരം, 1.87 ലക്ഷം പേർക്ക് രോഗബാധയേറ്റിട്ടുണ്ട്.കോവിഡ് രോഗബാധിതരായി മരിച്ചവരുടെ എണ്ണം രാജ്യത്ത് 3, 867 കടന്നു.
Discussion about this post