കൊച്ചി: കേരളത്തിൽ നിന്ന് നിസാമുദ്ദീൻ മതസമ്മേളനത്തില‍്‍ പങ്കെടുത്ത 310 പേരെ തിരിച്ചറിഞ്ഞു. സമ്മേളനത്തിൽ പങ്കെടുത്ത 79 പേർ സംസ്ഥാനത്ത് തിരിച്ചെത്തി. ഇവരെ നിരീക്ഷകേന്ദ്രത്തിലേക്ക് മാറ്റുകയാണ്.
തിരുവനന്തപുരത്ത് നിന്ന് സമ്മേളനത്തിൽ പങ്കെടുത്ത രണ്ടുപേർ നിരീക്ഷണത്തിലാണ്.
സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിൽ നിന്നുള്ളവരും സമ്മേളനത്തിൽ പങ്കെടുത്തു. ആരോഗ്യവകുപ്പ് ഇവരുടെ പട്ടിക തയ്യാറാക്കി. ഇവരെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു.
അതേസമയം മതസമ്മേളത്തിൽ പങ്കെടുത്ത വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ നിന്നുള്ള 45 പേര്‍ക്കും തെലങ്കാനയില്‍ നിന്നുള്ള 15 പേര്‍ക്കും ബന്ധുക്കള്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.
തെലുങ്കാനയിൽ സമ്മേളനത്തിൽ പങ്കെടുത്ത അഞ്ചുപേർ വൈറസ് ബാധമൂലം മരിച്ചതായി സർക്കാർ വ്യക്തമാക്കിയിരുന്നു.
Discussion about this post