ഡല്‍ഹി: കൊറോണ വൈറസിനെ പരാജയപ്പെടുത്താന്‍ 130 കോടി ഇന്ത്യക്കാര്‍ ഒന്നിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊറോണയെ നേരിടാനാന്‍ ആഭ്യന്തര- ആഗോളതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമാണെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
കൊറോണ വൈറസിനെതിരായ പോരാട്ടത്തിനിടെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്നും ദേശീയ താല്പര്യത്തെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വൈറസ് വ്യാപനം തടയുന്നതിന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിക്കണമെന്ന് കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ലോക്ക്ഡൗണ്‍ ജില്ലാതലത്തില്‍ ഫലപ്രദമായി നടപ്പാക്കേണ്ടതുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
Discussion about this post