In Facebook- ജിനു തോമസ്
അമേരിക്ക, ബ്രിട്ടൻ, ഇറ്റലി, സ്പെയിൻ, ജർമ്മനി, ക്യാനഡ… എന്നിങ്ങനെ എല്ലാ വമ്പന്മാരായ രാജ്യങ്ങളും കോവിഡെന്ന ഗോലിയാത്തിനെതിരെ യുദ്ധത്തിലാണ്. അവർക്കൊപ്പം അവരിൽ ഏറ്റവും ദുർബലനും ഏറ്റവുമധികം പരിക്കുപറ്റാനും സാധ്യതയുമുള്ള ഭാരതവും ഈ മല്ലനെതിരെ കാഹളം മുഴക്കിക്കഴിഞ്ഞിട്ട് ഇന്നേക്ക് പതിനൊന്നു നാൾ പിന്നിട്ടു കഴിഞ്ഞു.
ഹാർവാർഡ്, വാർടൺ കുലീന വിദ്യാഭ്യാസ പ്രഗത്ഭർ തന്ത്രം മെനഞ്ഞു നൽകുന്ന പ്രമുഖ രാജ്യങ്ങളുടെ പടനായകർ തളർന്നു നിൽക്കുന്ന കാഴ്ചയാണ് കൺമുന്നിലുള്ളത്. അവർ പോലും പതറുന്നിടത്താണ് ഏവരും പരിഹസിക്കുന്ന വെറും ചായക്കടക്കാരൻ ദാമോദർദാസ് നരേന്ദ്ര മോദിയെന്ന ദാവീദ് തന്റെ കൈയിലുള്ള ചെറിയൊരു കല്ലും കവണയുമായി 138 കോടി ജനങ്ങളുടെ ജീവനും മുറുകെപ്പിടിച്ചു ഭാരതത്തിന്റെ പട നയിക്കാനിറങ്ങുന്നത്.
അസാധാരണമായ ഈ യുദ്ധത്തിൽ ജീവിതം അനുഭവിച്ചറിഞ്ഞ വെറും സാധാരണക്കാരന്റെ കോമൺസെൻസും, വിദഗ്ദ്ധരുമായി ചർച്ച ചെയ്ത് അതിവേഗം തീരുമാനമെടുക്കാനുള്ള ശേഷിയും, ജനകോടികളെ തന്റെ ചൂണ്ടുവിരലിൽ നിർത്താനുള്ള പാടവവും മാത്രമാണദ്ദേഹത്തിന്റെ കൈമുതൽ.
പത്തു ദിവസത്തെ ലോക്ക്ഡൗണും സ്വീകരണമുറിയിലെത്തുന്ന മനം മടുപ്പിക്കുന്ന വാർത്തകളും ചർച്ചകളും വിഷം വമിപ്പിക്കുന്ന വിദ്വേഷ പ്രസംഗങ്ങളും നിങ്ങളുടെ ആത്മവിശ്വാസത്തെ ദുർബ്ബലമാക്കിയിട്ടുണ്ടോ?
ഉണ്ടെങ്കിൽ നിങ്ങളതിനെ ഉടൻ റീചാർജ് ചെയ്യണം.
രാജ്യത്തെ വിധ്വംസക ശക്തികൾ ഒരുമിച്ചുകൂടി അതിശക്തിയായി നിങ്ങളുടെ സ്വദേശാഭിമാനത്തെ മുറിപ്പെടുത്തുന്നു എന്നു നിങ്ങൾക്കു തോന്നുന്നുവോ?
എങ്കിൽ നിങ്ങളാ മുറിപ്പാടുണക്കണം.
ഈ യുദ്ധത്തിൽ നിങ്ങളൊറ്റയ്ക്കായിപ്പോയി എന്ന നിരാശ നിങ്ങൾക്കു തോന്നിത്തുടങ്ങിയോ?
എങ്കിൽ നിങ്ങൾ ഏകരല്ല എന്നു ബോധ്യപ്പെടണം.
അതിർവരമ്പായ ലക്ഷ്മണരേഖ ലംഘിക്കാൻ പ്രലോഭനം തോന്നിത്തുടങ്ങുന്നുവെങ്കിൽ കൂടുതൽ ആത്മനിയന്ത്രണം നേടണം.
ഈ യുദ്ധം ആയുധം കൊണ്ടല്ല നാം പോരാടുന്നത്. ആത്മവിശ്വാസം കൊണ്ടും ആത്മാഭിമാനബോധം കൊണ്ടുമാണ്. ഭാരതത്തിന്റെ സംസ്കാരവും പാരമ്പര്യവും നമുക്കു നൽകിയിരിക്കുന്ന ജീവിതരീതികളും കൊണ്ടാണ് ശത്രുവിനേ നാം ഇല്ലായ്മ ചെയ്യുന്നത്. ഈ യുദ്ധത്തിൽ തോൽക്കാൻ നമുക്കാവതേയില്ല. തോറ്റു പോയാൽ വരും തലമുറ നമുക്കതിനു മാപ്പു തരില്ല.
ദീപം കൊളുത്തി നാം ഊർജ്ജം പകരുന്നത് നമ്മുടെ തന്നെ പോരാട്ട വീര്യത്തിനാണ്. ഓരോ ദീപനാളങ്ങളും നമ്മുടെ നിശ്ചയദാർഡ്യത്തെ പതിൻമടങ്ങ് ഊട്ടിയുറപ്പിക്കുകയാണ്..
ആ യുദ്ധകാഹളം നിങ്ങൾ കേൾക്കുന്നില്ലേ…….
ഈ യുദ്ധത്തിൽ ഭാരതം വിജയിക്കുമെന്നു നിങ്ങൾ ഉറച്ചു വിശ്വസിക്കുന്നില്ലേ….?
വന്ദേ….
Extra Ordinary War… Ordinary Man… =============================അമേരിക്ക, ബ്രിട്ടൻ, ഇറ്റലി, സ്പെയിൻ, ജർമ്മനി,…
Posted by Jinu Thomas on Friday, April 3, 2020
Discussion about this post