ഡൽഹിയിൽ, മെഡിക്കൽ ജീവനക്കാരുടെ പരിശോധനാഫലം പുറത്തുവന്നു.രണ്ട് പേർക്ക് കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു.തലസ്ഥാനത്തെ സർ ഗംഗാറാം ആശുപത്രിയിലെ രണ്ട് മെഡിക്കൽ ജീവനക്കാർക്കാണ് പരിശോധനയിൽ കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചത്.തുടർന്ന് നൂറിലധികം ആശുപത്രി ജീവനക്കാരെ ക്വാറന്റൈനിലാക്കിയതായി അധികൃതർ അറിയിച്ചു.
ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രി ജീവനക്കാരിൽ രണ്ട് പേരെ ആദ്യം ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രത്യക്ഷത്തിൽ കോവിഡ്-19 രോഗലക്ഷണങ്ങൾ ഒന്നുമില്ലെങ്കിലും, ഇവർക്ക് പിന്നീടുള്ള പരിശോധനയിൽ ഇവരുടെ ഫലം പോസിറ്റീവ് ആണെന്ന് കണ്ടതിനെത്തുടർന്ന് മാനേജ്മെന്റ് ഉടൻതന്നെ മറ്റുള്ളവരെ സർക്കാർ അംഗീകൃത ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു.ഡോക്ടർമാർ, നഴ്സുമാർ വാർഡ് ബോയ്സ്, അറ്റൻഡർമാർ, മറ്റു പാരാമെഡിക്കൽ അംഗങ്ങൾ തുടങ്ങി നിരവധിപേർ സംഘത്തിലുണ്ട്.










