ലോക്ഡൗൺ നീട്ടുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് കേന്ദ്രസർക്കാർ.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഏപ്രിൽ 14 വരെ പ്രഖ്യാപിച്ച ലോക്ക്ഡൗൺ നീട്ടാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നത്.ഇപ്പോൾ ലോക്ഡൗൺ പിൻവലിച്ചാൽ, രാജ്യം നേടിയ പ്രതിരോധ പുരോഗതിക്ക് തിരിച്ചടിയാകുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നത്.
ലോക്ഡൗണും മറ്റു കർശന നിയന്ത്രണങ്ങളും തുടരണമെന്ന് കേന്ദ്രസർക്കാരിനോട് നിരവധി സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ആസാം, തെലങ്കാന തുടങ്ങി പത്തു സംസ്ഥാനങ്ങൾ ലോക്ഡൗൺ തുടരണമെന്ന നിലപാടാണ് കേന്ദ്ര സർക്കാറിനെ അറിയിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ ഭീഷണി അവസാനിച്ചിട്ടില്ലെന്നും, ഫലപ്രദമായി ഇതിനെ നിയന്ത്രിക്കാൻ കർശന നിയന്ത്രണങ്ങൾ തുടരണമെന്നുമാണ് ഈ സർക്കാരുകളുടെ അഭിപ്രായം.
Discussion about this post