കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. അദ്ദേഹം ഇപ്പോള്‍ വൈദ്യസഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റാന്‍ ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ള വിവരം ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്.
മാര്‍ച്ച് 27 ന് കൊറോണ വൈറസ് സ്ഥിരീകരിച്ച ബോറിസ് ജോണ്സണ് സ്വന്തം വസതിയില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബോറിസിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ഓക്സിജന്റെ സഹായത്തോടെയാണ് അദ്ദേഹം ശ്വസിച്ചിരുന്നത്.
Discussion about this post