ഡല്‍ഹി: വനിതാ ഡോക്ടര്‍മാരെ ആക്രമിച്ച അയല്‍വാസി ഡല്‍ഹിയിൽ അറസ്റ്റിൽ പൊലീസ് പിടികൂടി. ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലെ രണ്ട് വനിതാ ഡോക്ടര്‍മാര്‍ക്കാണ് മര്‍ദനമേറ്റത്. ബുധനാഴ്ച രാത്രി ഒമ്പതരയോടെ ഗൗതം നഗറിലാണ് സംഭവം.
പഴങ്ങള്‍ വാങ്ങാനായി ഡോക്ടര്‍മാര്‍ വീട്ടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. കൊറോൻ പരത്താനായി പുറത്തിറങ്ങി നടക്കുകയാണെന്ന് ആക്രോശിച്ചുകൊണ്ട് അയല്‍വാസി ഡോക്ടര്‍മാരുടെ നേര്‍ക്ക് ഓടിയെത്തി. ഇതിനെതിരെ പ്രതികരിച്ചപ്പോഴായിരുന്നു ആക്രമണം.
ഡല്‍ഹിയില്‍ കഴിഞ്ഞദിവസങ്ങളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവത്തകര്ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളുടെ ആക്രമണം.
Discussion about this post