ബംഗളൂരു: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ കര്‍ണാടകയില്‍ നീട്ടുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. വ്യാഴാഴ്ച ചേര്‍ന്ന അടിയന്തര മന്ത്രിസഭ യോഗത്തില്‍ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30വരെ നീട്ടണമെന്നാണ് എല്ലാ മന്ത്രിമാരും ഒരുപോലെ ആവശ്യപ്പെട്ടതെന്നും പ്രധാനമന്ത്രിയുമായുള്ള വിഡിയോ കോണ്‍ഫറന്‍സിനുശേഷം അന്തിമ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കൊറോണ ഹോട്സ്പോട്ടുകളില്‍ ഏപ്രില്‍ 14നുശേഷവും ലോക്ഡൗണ്‍ തുടരണമെന്ന നിര്‍ദേശമടങ്ങിയ റിപ്പോര്‍ട്ടാണ് വിദഗ്ധ സമിതി കര്‍ണാടക സര്‍ക്കാറിന് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാരും സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടണമെന്ന് നിര്‍ദേശിച്ചത്. കേന്ദ്ര തീരുമാനമനുസരിച്ച് ലോക് ഡൗണ്‍ നീട്ടാമെന്ന തീരുമാനമാണ് കര്‍ണാടക സ്വീകരിച്ചിരിക്കുന്നത്.
വിദഗ്ധ സമിതി നിര്‍ദേശിച്ചതുപോലെ ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്യാത്ത സംസ്ഥാനത്തെ 12 ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും യെദിയൂരപ്പ പറഞ്ഞു. വരും ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ കര്‍ശനമാക്കുമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗണ്‍ നീട്ടുമ്പോള്‍ ഏര്‍പ്പെടുത്തേണ്ട ഇളവുകള്‍ സംബന്ധിച്ചും മറ്റും വിദഗ്ധരുമായും നിക്ഷേപകരുമായും ചര്‍ച്ച ചെയ്തുവരികയാണെന്നും ഏപ്രില്‍ 13ഓടെ നിയന്ത്രണം സംബന്ധിച്ച് അന്തിമ രൂപമാകുമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ.കെ സുധാകര്‍ പറഞ്ഞു.
നാരായണ ഹെല്‍ത്ത് സ്ഥാപക ചെയര്മാന് ഡോ. ദേവി ഷെട്ടിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഏപ്രില്‍ അവസാനം വരെ കോവിഡ് ഹോട് സ്പോട്ടുകളില്‍ കര്‍ശന നിയന്ത്രണം തുടരണമെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജില്ല, സംസ്ഥാന അതിര്‍ത്തിയില്‍ ഗതാഗത നിയന്ത്രണം തുടരണം, മെട്രോ ട്രെയിന്‍ സര്‍വിസ് അനുവദിക്കരുത്, എ.സി ബസ് സര്‍വിസും പാടില്ല. മേയ് 31വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കരുത്, പൊതുഗതാഗതത്തിനുള്ള നിയന്ത്രണം തുടരണം, ഐ.ടി കമ്പനികള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, അവശ്യ സര്‍വിസുകള്‍ നല്കുന്ന കമ്പനികള്‍ എന്നിവക്ക് 50ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാം തുടങ്ങിയ നിര്‍ദേശമാണ് വിദഗ്ധ സമിതി സര്‍ക്കാറിന് നല്‍കിയത്.
Discussion about this post