ഇന്ത്യയിൽ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 8,446 ആയി. രോഗബാധയേറ്റ് രാജ്യത്ത് ഇതുവരെ 288 പേർ മരിച്ചിട്ടുണ്ട്.969 ആൾക്കാർ രോഗമുക്തി നേടിക്കഴിഞ്ഞു. മഹാരാഷ്ട്രയാണ് ഏറ്റവുമധികം രോഗികളുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.
കോവിഡ് മഹാമാരിയെ നേരിടാൻ രാജ്യം ശക്തമായ നടപടികളുമായി മുന്നോട്ടു പോവുകയാണ്.രോഗത്തെ പ്രതിരോധിക്കാൻ ഏർപ്പെടുത്തിയ ലോക്ഡൗൺ 21 ദിവസം കൂടി നീട്ടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധാരണയായി. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിന് ശേഷമായിരുന്നു തീരുമാനം.ലോക്ഡൗൺ നീട്ടിയ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് കണക്കാക്കുന്നത്
Discussion about this post