ലോക്ഡൗൺ ലംഘിച്ച് വിവാഹം നടത്താൻ ശ്രമിച്ചതിന് വരനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
മുറാദ്നഗറിലെ വീട്ടിലായിരുന്നു വിവാഹച്ചടങ്ങ് തീരുമാനിച്ചിരുന്നത്. വിവാഹത്തിനായി മീററ്റിലേക്ക് പുറപ്പെടുന്ന വഴിയിൽ വരനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.പോലീസ് ആവശ്യപ്പെട്ടപ്പോൾ വിവാഹവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഇവർക്ക് സാധിക്കാത്തതിനെത്തുടർന്നാണ് ഗാസിയാബാദ് പോലീസ് വരനെ അറസ്റ്റ് ചെയ്തത്. ചടങ്ങിനെത്തിയ ഏഴു പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Discussion about this post