ഇന്ത്യയിൽ, കോവിഡ് വ്യാപനത്തിന്റെ പ്രധാന കേന്ദ്രമായി മാറിയ മഹാരാഷ്ട്രയിൽ സർക്കാർ കൂടുതൽ ഊർജിത നടപടികളിലേക്ക്. നിരീക്ഷണത്തിനുള്ള ഡ്രോണുകൾ നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജിയുമായി മുംബൈ പോലീസ് കൂട്ടിയിണക്കുന്നു.
സാമൂഹ്യ അകലം പാലിക്കുന്നത് കൃത്യമായി നിരീക്ഷിക്കാനും ലംഘനങ്ങൾ തടയാനുമാണ് മുംബൈ പോലീസ് ഈ വിദ്യ പരീക്ഷിക്കുന്നത്.മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന്റെ സാന്നിധ്യത്തിൽ മുംബൈ ജോയിന്റ് കമ്മീഷണർ വിനയ് ചൗബേ ഈ സാങ്കേതികവിദ്യയുടെ പ്രദർശനം നടത്തിയിരുന്നു. ജനങ്ങളുടെ തിങ്ങിപ്പാർക്കുന്ന ചേരികളിലും ഗലികളിലും പോലീസിന്റെ കണ്ണെത്താൻ ഡ്രോണുകൾ കൂടുതൽ സഹായകമാകുമെന്ന് അധികൃതർ അഭിപ്രായപ്പെടുന്നു.
Discussion about this post