ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ചതിന് പുതുച്ചേരി എംഎൽഎയ്ക്കെതിരെ പോലീസ് രണ്ടാംതവണയും കേസെടുത്തു. ഇത്തവണ റവന്യൂ വിഭാഗം അധികൃതരുടെ പരാതിയിന്മേലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഗ്രാമവാസികൾക്ക് സഹായം നൽകുന്നതിനായി 150 ഓളം പേരെ സംഘടിപ്പിച്ചതിനാണ് പുതുച്ചേരി എംഎൽഎ എ.ജോൺകുമാറിനെതിരെ കേസെടുത്തത്.നെല്ലിതോപ്പ് ഗ്രാമത്തിൽ തിങ്കളാഴ്ച അരി വിതരണം ചെയ്യാനായാണ് എംഎൽഎ എത്തിയതും ഇത്രയും ആളുകളെ വിളിച്ചു കൂട്ടിയതും.ലോക്ഡൗൺ ലംഘിച്ചതിനെ പകർച്ചവ്യാധി നിരോധന നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്
Discussion about this post