ഇന്ത്യയിൽ കോവിഡ്-19 രോഗബാധിതരുടെ എണ്ണം 12,000 കടന്നു ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് രാജ്യത്ത് 12,370 രോഗബാധിതരുണ്ട്. വൈറസ് ബാധയേറ്റ് ഇന്ത്യയിൽ ഇതുവരെ 422 പേർ മരിച്ചു കഴിഞ്ഞു.കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ശരാശരി ആയിരത്തിനു മുകളിൽ കേസുകൾ പ്രതിദിനം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
10,440 പേരാണ് രാജ്യത്ത് ഇപ്പോൾ ചികിത്സയിലുള്ളത്. ഏറ്റവുമധികം രോഗബാധയും മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് മാത്രം മരിച്ചവരുടെ എണ്ണം 187 ആണ്.മഹാരാഷ്ട്ര കഴിഞ്ഞാൽ ഡൽഹിയിലും തമിഴ്നാട്ടിലുമാണ് രോഗം കൂടുതൽ വ്യാപിച്ചിട്ടുള്ളത്.ഡൽഹിയിൽ 32 തമിഴ്നാട്ടിൽ 14 എങ്ങനെയാണ് മരിച്ചവരുടെ കണക്ക്.








