ലോക്ഡൗൺ വിലക്കുകൾ ലംഘിച്ച് അവരെക്കൊണ്ട് മഹാരാഷ്ട്ര പോലീസ് യോഗ ചെയ്യിപ്പിച്ചു. പൂനെ നഗരത്തിന് സമീപം ബിബ്വെവാടിയിലാണ് സംഭവം നടന്നത്.ചൊവ്വാഴ്ച രാവിലെയാണ് രാജ്യം മുഴുവൻ ലോക്ഡൗണിൽ നിശ്ചലമായി ഇരിക്കുമ്പോൾ ചിലർ പ്രഭാത സവാരിക്കിറങ്ങിയതായി പോലീസുകാരുടെ കണ്ണിൽപ്പെട്ടത്.അടിക്കാനും കേസെടുക്കാനും നിൽക്കാതെ നിയമം ലംഘിച്ചവരെ കൊണ്ട് അരമണിക്കൂർ യോഗാഭ്യാസം ചെയ്യിപ്പിച്ച ശേഷമാണ് പോലീസ് വിട്ടത്.
മഹാരാഷ്ട്രയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു. മുംബൈ നഗരത്തിലാണ് ഏറ്റവും അധികം രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയത് 187 മരണമാണ്.









