തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ രേഖ കൃത്രിമമാണോയെന്ന് സംശയം. വിവാദമായ രേഖ ഒരു സ്വകാര്യ ന്യൂസ് ചാനൽ പുറത്തുവിട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണവുമായി രംഗത്തെത്തിയ ശേഷമാണ് രേഖ ഉണ്ടാക്കിയത് എന്ന് തെളിയിക്കുന്നതാണ് കരാറിലെ തീയതി പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്.
മാര്‍ച്ച് 25ന് പ്രാബല്യത്തില്‍ വരികയും ഏപ്രില്‍ രണ്ടിന് ഔദ്യോഗിക രൂപത്തില്‍ വരികയും ചെയ്ത കരാറാണ് ഇത്. ഏപ്രില്‍ രണ്ടിന് വന്നിരിക്കുന്ന ഓര്‍ഡര്‍ ഫോമില്‍ പലകാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഫോമില്‍ അമേരിക്കന്‍ കമ്പനിയുടെ പ്രതിനിധി ഏപ്രില്‍ രണ്ടെന്ന് ഒപ്പിനോടൊപ്പം തീയതി രേഖപ്പെടുത്തിയിരിക്കുന്നു. ഐടി സെക്രട്ടറി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഏപ്രില്‍ രണ്ടിന് ഓഡര്‍ ഫോമില്‍ ഒപ്പ് രേഖപ്പെടുത്തിയിട്ടുമുണ്ട്. വിവര സുരക്ഷ ഉറപ്പാക്കുന്ന രേഖയില്‍ കൃത്രിമം നടന്നുവെന്നാണ് കരാറിലെ തീയതി പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്.
സര്‍ക്കാര്‍ വെബ്സൈറ്റില്‍ ഓര്‍ഡര്‍ ഫോമുമായി ബന്ധപ്പെട്ട രേഖകളുടെ പ്രോപ്പര്‍ട്ടീസ് പരിശോധിക്കുമ്പോള്‍ ആ രേഖകള്‍ ഏപ്രില്‍ രണ്ടിനാണ് തയ്യാറാക്കിയതെന്നും വ്യക്തമാണ്. എന്നാല്‍ അതിനൊപ്പമുള്ള വിവരസുരക്ഷാ ഉറപ്പാക്കല്‍ കരാറിലാണ് കൃത്രിമം സംശയിക്കുന്നത്.
ബന്ധപ്പെട്ട വിരങ്ങളെല്ലാം അതീവ രഹസ്യമായി സൂക്ഷിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന് ഉറപ്പാക്കുന്നതാണ് ഈ കരാര്‍. ഇതില്‍ മാര്‍ച്ച് 24 ആണ് പ്രാബല്യത്തില്‍ വരുന്ന തിയ്യതി എന്നും വ്യക്തമാക്കുന്നു. എന്നാല്‍ പ്രോപ്പര്‍ട്ടീസ് പരിശോധിക്കുമ്പോള്‍ ഈ രേഖകള്‍ ഉണ്ടാക്കിയത് ഏപ്രില്‍ 14 നാണ് എന്ന് വ്യക്തമാകും.
ഏപ്രില്‍ 14ന് ഉച്ചയ്ക്കാണ് ഈ രേഖ ഉണ്ടാക്കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വെബസൈറ്റിന്റെ പ്രോപ്പര്‍ട്ടീസ് തന്നെ വ്യക്തമാക്കുന്നു. എന്നാല്‍ ഏപ്രില്‍ 2ന് അമേരിക്കന്‍ പ്രതിനിധി ഡെയ്റ്റ് സഹിതം കരാറില്‍ ഒപ്പിട്ടപ്പോള്‍ കൃത്രിമം സംശയിക്കുന്ന രേഖയില്‍ അമേരിക്കന്‍ പ്രതിനിധിയുടെ ഒപ്പിനൊപ്പം തീയതി രേഖപ്പെടുത്തിയിട്ടില്ല. ഇത് ഡിജിറ്റലായാണോ രേഖപ്പെടുത്തിയതെന്നും സംശയിക്കുന്നു.
സാധാരണ ഓര്‍ഡര്‍ ഫോമിനോടൊപ്പമാണ് കരാറുമായി ബന്ധപ്പെട്ട നിബന്ധനകളും തയ്യാറാക്കുന്നത്. മാര്‍ച്ച് 25 മുതല്‍ പ്രാബല്യത്തില്‍ വന്നകരാറുമായി ബന്ധപ്പെട്ട പ്രധാന നിബന്ധന അടങ്ങിയ കരാര്‍ തയ്യാറാക്കിയത് ഏപ്രില്‍ 14ന് ആണ് എന്നതും ദുരൂഹത സൃഷ്ടിക്കുന്നതാണ്. വിവര സുരക്ഷ ഉറപ്പാക്കുന്ന കരാറില്‍ അത് പ്രാബല്യത്തില്‍ വരുന്ന തിയ്യതി മാര്‍ച്ച് 24 മുതലാണെന്നും വ്യക്തമാക്കുന്നുണ്ട്.
Discussion about this post